Kerala
തിരുവനന്തപുരം: കിഫ്ബിയിലെ വിദേശങ്ങളിൽ നിന്ന് മസാല ബോണ്ട് അടക്കമുള്ള ്കടമെടുപ്പും ഈ തുകയുടെ നിക്ഷേപവും ഉൾപ്പെടെയുള്ള കാര്യങ്ങൾ കിഫ്ബി പുനഃസംഘടനയെക്കുറിച്ചു പഠിക്കാൻ നിയോഗിച്ച അഞ്ചംഗം സമിതി അന്വേഷിക്കും.
കടമെടുത്ത തുകയുടെ നിക്ഷേപം അടക്കമുള്ള കാര്യങ്ങളും കേന്ദ്ര ആസൂത്രണ കമ്മീഷൻ മുൻ അംഗം സുധാപിള്ളയുടെ നേതൃത്വത്തിൽ അഞ്ചംഗ സമിതി പരിശോധിക്കും.
കിഫ്ബിയുടെ കടമെടുപ്പ് ഉയർന്ന പലിശനിരക്കിലേക്ക് പോയിട്ടുണ്ടോയെന്നും നിക്ഷേപിച്ച തുകയ്ക്ക് ആനുപാതികമായ പലിശ ലഭിച്ചിട്ടുണ്ടോയെന്നും സമിതി പരിശോധിക്കും. കിഫ്ബി പുനഃസംഘടിപ്പിക്കുമെന്നു ബജറ്റിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥയുടെ നേതൃത്വത്തിൽ വിദഗ്ധ സമിതി രൂപീകരിച്ചത്. സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും കിഫ്ബിയുടെ തുടർ നടപടികൾ സ്വീകരിക്കുക.
Kerala
തിരുവനന്തപുരം: കിഫ്ബി അഴിച്ചുപണിക്കായി സമിതിക്ക് രൂപം നൽകി സർക്കാർ. കിഫ്ബിയിൽ സമഗ്രമായി പുനഃസംഘടനക്ക് ഒരുങ്ങുകയാണ് സർക്കാർ.
റിട്ട. ഐഎഎസ് ഉദ്യോഗസ്ഥ സുധാപിള്ളയെ വിദഗ്ധ സമിതിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുത്തു. ഈ സമിതി മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.
കിഫ്ബിയുടെ സാമ്പത്തിക സാങ്കേതിക ഘടനകളിൽ പരിശോധന നടക്കും. സംസ്ഥാന വികസനത്തിന് കുറ്റമറ്റ സംവിധാനമായി കിഫ്ബിയെ മാറ്റണമെന്നാണ് സർക്കാരിന്റെ നിർദേശം. കൂടാതെ പുനഃസംഘടനക്കുള്ള സമഗ്ര നിർദ്ദേശവും സമിതി സമർപ്പിക്കണം.
Kerala
ആലപ്പുഴ: കിഫ്ബി എടുത്ത് കളയുന്നത് ബുദ്ധിയല്ലെന്നും സാമാന്തര സർക്കാർ ആക്കിമാറ്റാൻ ഉദ്യോഗസ്ഥർ ശ്രമിച്ചപ്പോളാണ് വിമർശനം വന്നതെന്നും ജി.സുധാകരൻ എംഎൽഎ. സംസ്ഥാനത്ത് വൻകിട പദ്ധതികൾ നടപ്പാക്കിയത് കിഫ്ബി വഴിയാണ്.
കിഫ്ബി ഇന്നത്തെ കാലത്തിനനുസരിച്ച് പുനരാവിഷ്കരിക്കണം. താൻ പൊതുമരാമത്ത് മന്ത്രി ആയിരുന്നപ്പോൾ നടത്തിയ വൻകിട നിർമാണത്തിലെ 90 ശതമാനവും കിഫ്ബി വഴിയാണ് നടപ്പിലാക്കിയത്. കിഫ്ബി സർക്കാരിന്റെ കൺട്രോളിലും ധനകാര്യ വകുപ്പിന്റെ നിയന്ത്രണത്തിലുമായിരിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റിട്ടയേഡ് ഐഎഎസുകാരനെ ഇതിൽ നിയമിച്ചത് തെറ്റായ കാര്യമാണ്. കിഫ്ബിയെ സമാന്തര സർക്കാരായി മാറ്റാനാണ് ഉദ്യോഗസ്ഥർ ശ്രമിച്ചുവെന്നും അതിന് അനുമതി കൊടുക്കരുതെന്നും ജി.സുധാകരൻ പറഞ്ഞു.
Kerala
എൽഡിഎഫ് സർക്കാർ രൂപീകരിച്ച ധനകാര്യ സ്ഥാപനമായ കിഫ്ബി പരിഷ്കരിക്കുമെന്ന് ബജറ്റ് അവതരണത്തിനിടെ ധനമന്ത്രി വി.ഡി.സതീശൻ അറിയിച്ചു. ഇതിനായി പ്രത്യേക സമിതിയെ നിയോഗിക്കും.
സംസ്ഥാനം നേരിടുന്നത് കടുത്ത സാമ്പത്തിക വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സർക്കാരിന്റെ ബാധ്യതകൾ വലുതാണ്. കിഫ്ബിയിൽ അടക്കം വൻ തിരിച്ചടവുണ്ട്.
കേന്ദ്ര വിഹിതത്തില് 20,500 കോടിയുടെ കുറവുണ്ടായി. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും സംസ്ഥാനത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള സുപ്രധാന നിർദ്ദേശങ്ങൾ ബജറ്റിലുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്റെ നയപ്രഖ്യാപനങ്ങളുടെയും വാഗ്ദാനങ്ങളുടെയും കൃത്യമായ ചട്ടക്കൂടാണ് ഈ ബജറ്റിലൂടെ മുന്നോട്ട് വെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Kerala
തിരുവനന്തപുരം: കിഫ്ബി പദ്ധതികളില് വിവേചനം നടന്നതായും കിഫ്ബിക്ക് അനുവദിച്ച ഫണ്ടിന്റെ 19 ശതമാനവും കിട്ടിയത് കണ്ണൂര് ജില്ലയ്ക്കാണെന്നും മുഖ്യമന്ത്രി വി.ഡി. സതീശന്.
കഴിഞ്ഞ മാര്ച്ച് 31 വരെയുള്ള കണക്കു പ്രകാരം കിഫ്ബിയുടെ ആകെ വരവ് 74,171 രൂപയാണ്. ഇതില് 26,497 കോടി രൂപയാണ് സര്ക്കാര് വിഹിതം. മോട്ടോര് വെഹിക്കിള് സെസ് ഇനത്തില് പിരിച്ച 17,593 രുപയും ഇന്ധന സെസ് വഴി ലഭിച്ച 4929 കോടി രൂപയും ഇതില് ഉള്പ്പെടുന്നു.
നബാര്ഡ്, ഹഡ്കോ പോലുള്ള സ്ഥാപനങ്ങളില് നിന്നും വായ്പയായി 42,053 കോടി രൂപ സമാഹരിച്ചിട്ടുണ്ട്. ബാങ്ക് ലോണുകള് വഴി 9200 കോടി രൂപയും മസാല ബോണ്ടില് നിന്നും 2150 കോടിയും ലഭിച്ചിട്ടുണ്ട്. എന്നാല് തിരിച്ചടവ് ഇനത്തില് 3700 കോടി രൂപയും വരുമാനമായി 1920 കോടി രൂപയും ലഭിച്ചതായും കാണുന്നു.
വിവിധ ജില്ലകള്ക്ക് പദ്ധതികള് അനുവദിക്കുന്നതില് വിവേചനം കാട്ടിയതായും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. കിഫ്ബി അംഗീകരിച്ച തുകയുടെ പകുതിയും മൂന്നു ജില്ലകള്ക്കായാണ് അനുവദിച്ചതെന്നും വി.ഡി. സതീശന് പറഞ്ഞു. അനുവദിച്ച തുകയുടെ 20 ശതമാനം തുക കണ്ണൂര് ജില്ലയ്ക്കും 17 ശതമാനം തുക തിരുവനന്തപുരം ജില്ലയ്ക്കും 11 ശതമാനം തുക എറണാകുളത്തിനുമാണ് ലഭിച്ചത്.
അതേസമയം പത്തനംതിട്ട, ഇടുക്കി, കാസര്ഗോഡ്, വയനാട് ജില്ലകള്ക്ക് രണ്ടു ശതമാനത്തില് താഴെ മാത്രം തുകയാണ് ലഭിച്ചത്. കണ്ണൂര് ജില്ലയ്ക്ക് 24,406.54 കോടി രൂപയും തിരുവനന്തപുരം ജില്ലയ്ക്ക് 19,982.70 കോടി രൂപയും എറണാകുളം ജില്ലയ്ക്ക് 13,563.30 കോടി രൂപയുമാണ് വിവിധ പദ്ധതികള്ക്കായി അനുവദിച്ചത്. വയനാടിന് 1,699.5 9 കോടിയും കാസര്ഗോഡിന് 5,326.91 കോടിയും ഇടുക്കിക്ക് 2,385.51 കോടിയുമാണ് അനുവദിച്ചത്.
കൊല്ലം 4,715.50 കോടി, ആലപ്പുഴ 6,589.84 കോടി, കോട്ടയം 4,046.13 കോടി, തൃശൂര് 5,384.24 കോടി, പാലക്കാട് 17,893.34 കോടി, മലപ്പുറം 4,979.62 കോടി, കോഴിക്കോട് 5,545.18 കോടി എന്നിങ്ങനെയാണ് വിവിധ ജില്ലകള്ക്ക് അനുവദിച്ച തുകകള്.
Kerala
തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ധവളപത്രത്തിൽ കിഫ്ബിയുടെ പ്രവർത്തനങ്ങൾക്കെതിരെയും അതുണ്ടാക്കിയ സാമ്പത്തിക ബാധ്യതകളെയും കുറിച്ച് കടുത്ത വിമർശനം. കിഫ്ബി വഴി സംസ്ഥാന സർക്കാരിന് ആകെ 56,000 കോടി രൂപയുടെ ബാധ്യതയുണ്ടായതായാണ് ധവളപത്രത്തിൽ വ്യക്തമാക്കുന്നത്. ഇതിൽ 21,000 കോടി രൂപ സംസ്ഥാന സർക്കാർ നേരിട്ട് തന്നെ തിരിച്ചടക്കേണ്ട സാഹചര്യമാണുള്ളത്.
സർക്കാർ സംവിധാനങ്ങൾക്ക് പുറത്തുള്ള കിഫ്ബി സിഇഒയ്ക്ക് വൻതോതിൽ ഫണ്ട് അനുവദിക്കാനുള്ള അധികാരം നൽകിയത് ചട്ടവിരുദ്ധമാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. മോട്ടോർ വാഹന നികുതിയുടെ പകുതിയും പെട്രോളിയം സെസും പൂർണമായി കിഫ്ബിക്ക് മാറ്റിവെച്ചത് ഭരണഘടനാ തത്ത്വങ്ങളുടെ ലംഘനമാണ്. സംസ്ഥാന സർക്കാർ നേരിട്ടെടുക്കുന്ന വായ്പകളേക്കാൾ 1% മുതൽ 1.5% വരെ ഉയർന്ന പലിശനിരക്കിലാണ് കിഫ്ബി വായ്പകൾ സമാഹരിച്ചത്.
മസാല ബോണ്ട് ഇറക്കിയ വകയിൽ മാത്രം 11 കോടി രൂപയുടെ അമിത ചെലവ് വന്നിട്ടുണ്ടെന്നും, കിഫ്ബി പല രേഖകളും സിഎജി ഓഡിറ്റിന് നൽകാതെ ഒഴിഞ്ഞുമാറിയതായും ധവളപത്രത്തിൽ കുറ്റപ്പെടുത്തുന്നു. പദ്ധതി വിതരണത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ പ്രതിഫലിച്ചതായും കണ്ണൂർ ജില്ലക്ക് മാത്രം ആകെ തുകയുടെ 20 ശതമാനത്തിലധികം നൽകിയതായും റിപ്പോർട്ടിൽ ആരോപണമുണ്ട്. കിഫ്ബിയുടെ ഘടന പൂർണമായും പൊളിച്ചെഴുതണമെന്നാണ് ധവളപത്രത്തിലെ പ്രധാന ശിപാർശ.
എന്നാൽ ധവളപത്രത്തിലെ ഈ കടുത്ത വിമർശനങ്ങളെ എൽഡിഎഫ് പൂർണമായി തള്ളിക്കളഞ്ഞു. കിഫ്ബി വഴി വലിയ ബാധ്യതകൾ ഉണ്ടായിട്ടുണ്ടെന്നത് ശരിയാണെങ്കിലും അതിലൂടെ ലക്ഷം കോടിയുടെ ആസ്തികളാണ് സംസ്ഥാനത്ത് നിർമ്മിക്കപ്പെട്ടിട്ടുള്ളതെന്ന് മുൻ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു. സ്കൂളുകളും റോഡുകളും ആശുപത്രികളും ഉൾപ്പെടെയുള്ള ഈ വികസന ആസ്തികൾ വരുംതലമുറയ്ക്ക് കൂടിയുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി.
Kerala
തിരുവനന്തപുരം: കിഫ്ബിയെക്കുറിച്ചു പഠിച്ചുവരുന്നതായും കൂടുതൽ പഠിക്കാൻ സമിതിയെ നിയോഗിക്കുമെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ.
കിഫ്ബി ബോർഡ് യോഗം ചേർന്നെങ്കിലും അജൻഡകൾ മാറ്റിവച്ചത് ഇതിന്റെ ഭാഗമായാണ്. സമിതി റിപ്പോർട്ട് വന്നശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക. നയപ്രഖ്യാപനത്തിൽ കിഫ്ബിയെക്കുറിച്ചു പരാമർശമില്ലെന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പരാമർശത്തോടു പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി.
കേന്ദ്ര സർക്കാരിന്റെ ബ്ലു ഇക്കണമിയല്ല കേരളത്തിന്റെ തുറമുഖ നഗര പദ്ധതി. ഇപ്പോൽ കപ്പലുകളിലും വെസലുകളിലും ഉല്ലാസ യാത്ര നടത്താൻ വിദേശത്തു പോകണം.
കേരളത്തിൽ ആഭ്യന്തര കപ്പൽ യാത്ര നടത്താൻ കഴിയുന്ന തരത്തിൽ പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Kerala
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ എൽഡിഎഫ് പരാജയത്തിന് പിന്നാലെ കിഫ്ബി സിഇഒ കെ.എം. എബ്രഹാം രാജിവച്ചു. മുഖ്യമന്ത്രിക്ക് രാജിക്കത്ത് കൈ മാറി. കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണിക്കാണ് ചുമതല.
സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ബി അശോക് ഐഎഎസ് ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ കിഫ്ബിയെയും കെ.എം. എബ്രഹാമിനെയും വിമർശിച്ച് രംഗത്തെത്തിയിരുന്നു.
തുടർഭരണം ഉറപ്പിക്കാനുള്ള പ്രചാരണത്തിനായി കിഫ്ബി കടമെടുത്ത പണം ഉപയോഗിച്ചത് കെ.എം. എബ്രഹാമിന്റെ നടപടിയായിരുന്നു.
അതിന് കൂട്ട് നിൽക്കാത്തവരെ നശിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടത്തുന്നുവെന്ന ആരോപണം ഉന്നയിച്ച് സംസ്ഥാനത്തെ ഐഎഎസ് ഉദ്യോഗസ്ഥർ തന്നെ രംഗത്തെത്തിയിരുന്നു.
98,800 കോടിയുടെ 1230ലധികം പദ്ധതികൾക്കാണ് നിലവിൽ കിഫ്ബി അനുമതി നൽകിയിരിക്കുന്നത്. 38,000 കോടി രൂപ വിവിധ പദ്ധതികൾക്കായി ചെലവഴിച്ചിട്ടണ്ടെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
Kerala
കൊച്ചി: ശബരി റെയിൽപാതയ്ക്കായി ഭൂമി ഏറ്റെടുക്കലിന് ഉൾപ്പെടെ 1900 കോടി അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ആകെ പദ്ധതി ചെലവായ 3,800 കോടി രൂപയുടെ 50 ശതമാനം സംസ്ഥാനം വഹിക്കാമെന്ന മുൻ തീരുമാനത്തിന്റെ വെളിച്ചത്തിലാണ് തുക അനുവദിച്ചത്. കിഫ്ബി പിന്തുണയോടെയാകും തുക ലഭ്യമാക്കുക.
പദ്ധതിക്കായി നിർദിഷ്ട അലൈൻമെന്റ് അനുസരിച്ച് എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിൽ ഭൂമി ഏറ്റെടുക്കാനുള്ള ഭരണാനുമതിയും ലഭിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുനരാരംഭിക്കാൻ അതതു ജില്ലാ കളക്ടർമാർക്കും റവന്യൂ വകുപ്പിനും നിർദേശം നൽകി.
എറണാകുളം ജില്ലയിൽ ആലുവ, കുന്നത്തുനാട്, കോതമംഗലം, മൂവാറ്റുപുഴ താലൂക്കുകളിലായി 152.05 ഹെക്ടർ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. കോട്ടയം ജില്ലയിൽ മീനച്ചിൽ, കാഞ്ഞിരപ്പള്ളി താലൂക്കുകളിലായി 119.89 ഹെക്ടറും, ഇടുക്കിയിലെ തൊടുപുഴ താലൂക്കിൽ 33.77 ഹെക്ടറും ഏറ്റെടുക്കേണ്ടതുണ്ട്. ഭൂമി ഏറ്റെടുക്കലിനുള്ള വിജ്ഞാപനവും തുടർനടപടികളും വേഗത്തിലാക്കാൻ റവന്യു അധികൃതർക്കു നിർദേശം നൽകിയതായും സർക്കാർ ഉത്തരവിൽ വ്യക്തമാക്കി.
അങ്കമാലി മുതൽ എരുമേലിവരെ നിർമിക്കുന്ന ശബരി പാതയുടെ ആകെ ദൂരം 111 കിലോമീറ്ററാണ്. 1997ലെ കേന്ദ്ര റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ ഇതുവരെ നിർമിച്ചത് അങ്കമാലി മുതൽ കാലടി വരെ റെയിൽപാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാറിനു കുറുകെയുള്ള പാലവുമാണ്. പാതയ്ക്കായി വർഷങ്ങൾക്കു മുമ്പ് സർവേ നടത്തി അടയാളങ്ങൾ സ്ഥാപിച്ചിട്ടുള്ള സ്ഥലങ്ങളിലെ ഭൂവുടമകൾ പദ്ധതി ഇഴഞ്ഞുനീങ്ങുന്നതിൽ ആശങ്കയിലായിരുന്നു.
പദ്ധതിച്ചെലവ് വഹിക്കുന്നതിൽ കേന്ദ്രവും സംസ്ഥാനവും തമ്മിലുണ്ടായിരുന്ന തർക്കമാണ് പാത നിർമാണ നടപടികൾ നീണ്ടുപോകാൻ കാരണം. ചെലവിൽ പകുതി വഹിക്കാൻ സംസ്ഥാനം സന്നദ്ധതയറിയിച്ചതോടെ ഇനി കാര്യങ്ങൾ വേഗത്തിലാകുമെന്നാണ് ഭൂവുടമകളുടെയും മറ്റുള്ളവരുടെയും പ്രതീക്ഷ.
District News
കൊല്ലം: മുണ്ടക്കൽ പാപനാശം മുതൽ കൊല്ലം ബീച്ച്വരെയുള്ള മേഖലയിൽ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കു കിഫ്ബി 9.77കോടി രൂപ അനുവദിച്ചു. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് തുക അനുവദിച്ചത്.
തീരത്ത് നിശ്ചിതകേന്ദ്രങ്ങളിലാണ് പുതിയ പുലിമുട്ടുകൾ നിർമിക്കുന്നത്. നിലവിലുള്ള പുലിമുട്ടുകൾ പുനരുദ്ധരിക്കുകയും ചെയ്യും. 50 മുതൽ 100 മീറ്റർ വരെയാണ് ഓരോ പുലിമുട്ടിന്റെയും നീളം. രണ്ടുമുതൽ മൂന്നുടൺ വരെ ഭാരമുള്ള ഭീമൻപാറകൾ അടുക്കിയാണ് പുലിമുട്ടുകൾ നിർമിക്കുന്നത്. പുലിമുട്ടിന്റെ അഗ്രഭാഗത്ത് രണ്ടുടൺ ഭാരമുള്ള ടെട്രാപ്പോഡുകളായിരിക്കും അടുക്കുക. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.
തീരദേശ വികസന കോർപറേഷൻ ചെന്നൈ ഐഐടിയിലെ ഓഷ്യൻ എൻജിനിയറിംഗ് സെന്റർ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് പദ്ധതിയും അടങ്കലും തയാറാക്കിയത്. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന വെടിക്കുന്ന് മേഖലയിലെ തീരസംരക്ഷണത്തിനായി ശാസ്ത്രീയമായ പദ്ധതിയാണ് തയാറാക്കിയിട്ടുള്ളത്.
പുതിയതായി ആറു പുലിമുട്ടാണ് നിർമിക്കുക. 60മീറ്റർ നീളമുള്ള രണ്ടു പുലിമുട്ടും 30മീറ്റർ നീളമുള്ള നാലു പുലിമുട്ടും. ടെട്രാപോഡുകൾ ഉപയോഗിച്ച് പുലിമുട്ടുകൾക്ക് ആവരണകവചം നിർമിക്കും.
ടെട്രാപോഡുകളുടെ ആവരണമുള്ളതിനാൽ പുലിമുട്ടുകൾക്ക് എത്ര ശക്തമായ കടലാക്രമണത്തെയും പ്രതിരോധിക്കാനാകും. തീരദേശ വികസന കോർപറേഷനാണ് നിർവഹണ ഏജൻസി.
Kerala
കൊച്ചി: മസാല ബോണ്ടില് ഫെമ നിയമലംഘനമാരോപിച്ച് കിഫ്ബിക്കെതിരേ എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അയച്ച നോട്ടീസിലെ നടപടികള് തത്കാലം തുടരാം.
അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി അയച്ച കാരണംകാണിക്കല് നോട്ടീസിലെ തുടര്നടപടികള് തടഞ്ഞ ഹൈക്കോടതി സിംഗിള് ബെഞ്ച് ഉത്തരവിനെതിരേ ഇഡി നല്കിയ അപ്പീലില് ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിശദമായ വാദം കേള്ക്കും. ഇ ഡിയുടെ അപ്പീല് മാര്ച്ച് ഒമ്പതിലേക്കു മാറ്റി. അതുവരെ നോട്ടീസിലെ സ്റ്റേ നീക്കിയതിലുള്ള വിലക്ക് തുടരും.
മസാല ബോണ്ടിലൂടെ കിഫ്ബി വിദേശത്തുനിന്നു സമാഹരിച്ച പണം ഭൂമി വാങ്ങാന് ഉപയോഗിച്ചതില് നിയമലംഘനമുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്. ഫെമ ലംഘനം നടന്നതായ റിപ്പോര്ട്ടില് അഡ്ജുഡിക്കേറ്റിംഗ് അഥോറിറ്റി നല്കിയത് കാരണം കാണിക്കല് നോട്ടീസാണെന്നും തുടര്നടപടികള് തടഞ്ഞ സിംഗിള് ബെഞ്ച് നടപടി തെറ്റാണെന്നുമായിരുന്നു ഇഡിയുടെ വാദം.
കാരണം കാണിക്കല് നോട്ടീസില് തര്ക്കമുന്നയിക്കാന് ഫെമ നിയമപ്രകാരം ബന്ധപ്പെട്ട അപ്പലറ്റ് അഥോറിറ്റിയെയാണു സമീപിക്കേണ്ടത്.
വസ്തുതാപരവും നിയമപരവുമായുമുള്ള തര്ക്കം ഇവിടെ ഉന്നയിക്കാന് കഴിയുമെന്നതു പരിഗണിക്കാതെയാണു സിംഗിള് ബെഞ്ചിന്റെ നടപടി.
പ്രാഥമികമായ പരിശോധനാ ഘട്ടത്തിലാണ് അഡ്ജുഡിക്കേഷന് നടപടികളെന്നും അതു തുടരാന് അനുവദിക്കണമെന്നുമാണ് ഇഡിയുടെ ആവശ്യം.
District News
വൈക്കം: കിഫ്ബി ധനസഹായത്തോടെ ആധുനികനിലവാരത്തില് വീതികൂട്ടി നിര്മിക്കുന്ന വൈക്കം-വെച്ചൂര് റോഡിന്റെ ഭൂമി ഏറ്റെടുക്കലിന്റെ ആദ്യഘട്ടത്തിന് ഇന്നു തുടക്കമാകും. തോട്ടകം മുതൽ തലയാഴം പഞ്ചായത്ത് വരെയുള്ള ആദ്യ റീച്ചിൽപ്പെട്ട 42 ഭൂവുടമകൾക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ വില കൈമാറിയിരുന്നു.
തലയാഴം ശിവരഞ്ജിനി ഓഡിറ്റോറിയത്തിൽ ഇന്നു വൈകുന്നേരം 4.30ന് നടക്കുന്ന യോഗത്തിൽ ഭൂവുടമകളിൽനിന്നു വസ്തു ഏറ്റെടുത്ത് റോഡ് നിർമാണ നിർവഹണ ഏജൻസിയായ കേരള റോഡ് ഫണ്ട് ബോർഡിന് (കെആർഎഫ്ബി) ഇന്നു കൈമാറും. വസ്തു കൈമാറിക്കിട്ടിയാലുടൻ ഈ വസ്തുക്കളിലുള്ള സ്ഥാവര നിർമിതകൾ പൊളിച്ചുനീക്കാൻ ടെൻഡർ നൽകി തുടർനടപടികൾ സ്വീകരിക്കും. തലയാഴം, വെച്ചൂർ പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, വൈക്കം - വെച്ചൂർ റോഡ് വികസനസമിതി അംഗങ്ങൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും.
തോട്ടകം മുതല് കൈപ്പുഴമുട്ട് വരെയുള്ള 12.5 കിലോമീറ്റര് റോഡ് 13 മീറ്റര് വീതിയില് നിര്മിക്കുമ്പോള് 6.13 ഹെക്ടര് വസ്തുവാണ് ഏറ്റെടുക്കുന്നത്. 963 പേരുടെ കൈവശമിരിക്കുന്ന ഭൂമിയാണ് ഏറ്റെടുക്കുന്നത്. തോട്ടകം-തലയാഴം പഞ്ചായത്ത്, തലയാഴം പഞ്ചായത്ത്-ഇടയാഴം, ഇടയാഴം-കൈപ്പുഴമുട്ട് എന്നിങ്ങനെ മൂന്നു റീച്ചുകളായി തിരിച്ചാണ് ഭൂമി ഏറ്റെടുക്കല് നടപടികള് നടക്കുന്നത്.
രണ്ടാം റീച്ചായ തലയാഴം പഞ്ചായത്ത് മുതല് ഇടയാഴം ജംഗ്ഷന്വരെയുള്ള കൈവശക്കാരെ നേരില് കേട്ട് അവരുടെ രേഖകളുടെ പരിശോധന പൂര്ത്തിയാക്കി. ഭൂമിവില നിശ്ചയിക്കുന്നതിനുള്ള നടപടികള് ദ്രുതഗതിയില് പുരോഗമിക്കുകയാണ്. ഒന്നും രണ്ടും റീച്ചുകളുടെ ഭൂമിവില കൈമാറുന്ന മുറയ്ക്ക് ഇടയാഴം ജംഗ്ഷന് മുതല് കൈപ്പുഴമുട്ട് വരെയുള്ള മൂന്നാം റീച്ചിന്റെ ഹിയറിംഗ് നടപടികള് ആരംഭിക്കത്തക്ക വിധത്തിലാണ് നടപടികള് മുന്നോട്ടുപോവുന്നതെന്ന് സി.കെ. ആശ എംഎല്എ അറിയിച്ചു.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇഡി നോട്ടീസിൽ തുടർനടപടികൾ മൂന്ന് മാസത്തേക്ക് സ്റ്റേ ചെയ്ത് ഹൈക്കോടതി. ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്കിയ അപ്പീല് ഫയലില് സ്വീകരിച്ച കോടതി ഇഡിക്ക് നോട്ടീസ് നൽകി.
കിഫ്ബിക്ക് വേണ്ടി അഡ്വ. ജനറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വാദിച്ചു. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല് എസ്റ്റേറ്റ് ഇടപാടുകള്ക്ക് ഉപയോഗിച്ചെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്ട്ട്. തുടര് നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്, മുന് ധനമന്ത്രി തോമസ് ഐസക്, കിഫ്ബി തുടങ്ങിയ എതിര്കക്ഷികള്ക്ക് മറുപടിയാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
റിയല് എസ്റ്റേറ്റ് ഇടപാടുകള്ക്കല്ല സംസ്ഥാനത്തിന്റെ വികസന പദ്ധതികള്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കിഫ്ബിയുടെ നിലപാട്.
Kerala
കൊച്ചി : മസാല ബോണ്ട് ഇടപാടില് ഇഡി അഡ്ജ്യൂഡിക്കേറ്റിംഗ് കമ്മിറ്റിയുടെ നോട്ടീസിനെതിരെ കിഫ്ബി നല്കിയ ഹര്ജിയില് ഹൈക്കോടതി ഇന്ന് ഇടക്കാല ഉത്തരവ് പറയും. നോട്ടീസിലെ തുടര്നടപടികള് സ്റ്റേ ചെയ്യണമെന്നാണ് അടിയന്തരാവശ്യം.
മസാല ബോണ്ട് വഴി വിദേശത്ത് നിന്ന് സമാഹരിച്ച പണം റിയല് എസ്റ്റേറ്റ് ഇടപാടുകള്ക്ക് ഉപയോഗിച്ചെന്നാണ് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റിപ്പോര്ട്ട്. തുടര് നടപടികളുടെ ഭാഗമായിട്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്, മുന് ധനമന്ത്രി തോമസ് ഐസക്, കിഫ്ബി തുടങ്ങിയ എതിര്കക്ഷികള്ക്ക് മറുപടിയാവശ്യപ്പെട്ട് നോട്ടീസ് അയച്ചത്.
റിയല് എസ്റ്റേറ്റ് ഇടപാടുകള്ക്കല്ല സംസ്ഥാനത്തിന്റെ വികസന പദ്ധതികള്ക്കായി ഭൂമി ഏറ്റെടുക്കുന്നതിനാണ് സമാഹരിച്ച തുകയിലെ 450 കോടിയിലധികം രൂപ ചെലവഴിച്ചതെന്നാണ് കിഫ്ബിയുടെ നിലപാട്.
Kerala
കൊച്ചി: കിഫ്ബി മസാല ബോണ്ട് ഇടപാടിലെ ഇഡി അഡ്ജ്യൂഡിക്കേഷന് കമ്മിറ്റി നോട്ടീസിനെതിരേ കിഫ്ബി ഹൈക്കോടതില് നല്കിയ ഹര്ജി ഇടക്കാല ഉത്തരവിനായി മാറ്റി. ഹര്ജിയില് അന്തിമ തീരുമാനമാകുംവരെ നോട്ടീസ് നടപടികള് സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം.
മസാല ബോണ്ട് വഴി സമാഹരിച്ച പണം സംസ്ഥാനത്തെ വികസന പദ്ധതികള്ക്കാണ് ഉപയോഗിച്ചതെന്നാണു കിഫ്ബി വാദം. ഇതുപയോഗിച്ച് റിയല് എസ്റ്റേറ്റ് കച്ചവടം നടത്തിയെന്ന ഇഡി കണ്ടെത്തല് ശരിയല്ല. ഭൂമി വാങ്ങുകയല്ല വികസന പദ്ധതികള്ക്കായി ഭൂമി ഏറ്റെടുക്കുകയാണു ചെയ്തത്.
എന്നാല് മസാല ബോണ്ടുവഴി സമാഹരിച്ച പണം വികസനപദ്ധതികള്ക്കായി മാത്രമേ ഉപയോഗിക്കാന് കഴിയൂവെന്ന് ഇഡി അറിയിച്ചു. ഇതുപയോഗിച്ച് ഭൂമി വാങ്ങിയതു നിയമപരമായി ശരിയല്ലെന്നും ഇഡി ചൂണ്ടിക്കാട്ടുന്നു.
മസാലബോണ്ടിലൂടെ സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികള്ക്കു വിനിയോഗിച്ചത് വിദേശനാണ്യ വിനിമയചട്ടത്തിന്റെ ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണ് ഇഡി നോട്ടീസ്. വിശദീകരണം തേടുക മാത്രമാണു ചെയ്തതെന്നും ഹര്ജി നിലനില്ക്കുന്നതല്ലെന്നും ഇഡി വിശദീകരിച്ചു. ഹര്ജി വീണ്ടും അടുത്ത ചൊവ്വാഴ്ച പരിഗണിക്കാന് മാറ്റി.
Kerala
തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക് ഉൾപ്പെടെയുള്ളവർക്ക് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. ശനിയാഴ്ചയാണ് ഇഡി നോട്ടീസ് നൽകിയത്. കിഫ്ബിയുടെ ചെയർമാനാണ് മുഖ്യമന്ത്രി.
കിഫ്ബി ധനസമാഹരണം ലക്ഷ്യമിട്ട് മസാലബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാന സൗകര്യ പദ്ധതികൾക്ക് വിനിയോഗിച്ചത് ചട്ടലംഘനമെന്ന് ഇഡി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കാരണം കാണിക്കൽ നോട്ടീസ് കണ്ടെത്തിയത്. അന്വേഷണത്തിൽ ഫെമ ചട്ട ലംഘനവും കണ്ടെത്തി.
ഇതുമായി ബന്ധപ്പെട്ട അന്തിമ റിപ്പോർട്ട് മൂന്ന് മാസം മുമ്പ് ചെന്നൈയിലെ അഡ്ജ്യൂഡിക്കേറ്റിംഗ് അതോറിറ്റിക്ക് സമർപ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ തുടർച്ചയായിട്ടാണ് ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ് നൽകിയിരിക്കുന്നത്.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർക്ക് നേരിട്ടോ, പ്രതിനിധി വഴിയോ, അഭിഭാഷകൻ വഴിയോ നിയമപരമായി നോട്ടീസിന് മറുപടി നൽകാൻ അവസരമുണ്ട്. കേസിൽ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്നാണ് സൂചന.
2019ൽ 9.72ശതമാനം പലിശയിൽ ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാലബോണ്ടിറക്കി 2150 കോടിയാണ് കിഫ്ബി സമാഹരിച്ചത്. 2019 ജനുവരി 17ന് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന കിഫ്ബി ബോർഡ് യോഗത്തിലാണ് മാസാലബോണ്ട് ഇറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. വിഷയത്തിൽ തോമസ് ഐസക്കിന് ഇഡി നേരത്തെയും സമൻസ് അയച്ചിരുന്നു.
Kerala
തിരുവനന്തപുരം: കാലം ആവശ്യപ്പെടുന്ന പുരോഗതി കൈവരിക്കുന്നതിനു കേരളത്തിന് സാധിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. രജത ജൂബിലി നിറവിലെത്തിയ കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) ആഘോഷ പരിപാടികൾ നിശാഗന്ധി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി.
2016ൽ അധികാരത്തിൽ വരുമ്പോൾ വികസന പ്രവൃത്തികൾക്ക് എങ്ങനെ ഫണ്ട് കണ്ടെത്താനാകുമെന്നാണ് ചിന്തിച്ചത്. ആ അവസരത്തിലാണ് കിഫ്ബി പുനരുജ്ജീവിപ്പിക്കുന്നതിനു തീരുമാനിച്ചത്. കിഫ്ബിയുടെ വികസന പദ്ധതികൾ ഇന്ന് എല്ലാ നിയോജനക മണ്ഡലങ്ങളിലും വ്യാപിച്ചു കിടക്കുന്നു. വികസനത്തിലൂന്നിയുള്ള പവൃത്തികളാണ് നാടെങ്ങും നടന്നത്. പൊതുവിദ്യാഭ്യാസ രംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനു സാധിച്ചു. ഉന്നത വിഭ്യാഭ്യാസ രംഗവും മാറി. രാജ്യത്തെ 100 മികച്ച കോളജുകളിൽ 16 എണ്ണവും ഇന്നു കേരളത്തിലാണ്.
കിഫ്ബിയുടെ പങ്കാളിത്തത്തിൽ വലിയ മാറ്റങ്ങൾ നാട്ടിലുണ്ടായി. മുൻപ് റോഡുകളുടെ ശോച്യാവസ്ഥ വല്ലാതെ വേദനിപ്പിച്ചിരുന്നു. ഇന്ന് അക്കാര്യത്തിലൊക്കെ വലിയ മാറ്റം വന്നു. ദേശീയ പാതകൾ മാത്രമല്ല, ഇന്നു സാധാരണ റോഡുകളും വലിയ രീതിയിൽ മാറി. നമുക്കു നേരിട്ടു കാണാനാകുന്ന മാറ്റമാണ് കിഫ്ബിയിലൂടെ സംഭവിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
’ഭ്രാന്താലയം’ ആയിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതിൽ വലിയ പങ്കുണ്ടെന്നും ഓർമിപ്പിച്ചാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കിഫ്ബിയുയുടെ പ്രസക്തി ഗൗരവമായി ആലോചിക്കണമെന്നും പഴയകാല കേരളത്തെക്കുറിച്ച് ഓർക്കുന്നത് നല്ലതാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം ഇന്നു മാറി. നവോത്ഥാനത്തിനു ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി. ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെക്കുറിച്ച് ഒരു ആശങ്കയും വേണ്ടെന്നും അസാധ്യം എന്ന ഒരു വാക്ക് സർക്കാരിനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് എല്ലാ രംഗവും വലിയ മാറ്റങ്ങൾക്കു സാക്ഷ്യം വഹിക്കുകയാണ്. ഭാവിതലമുറയ്ക്ക് നമ്മെ കുറ്റപ്പെടുത്താൻ കഴിയാത്ത തരത്തിലുള്ള വികസനമാണ് സംസ്ഥാനത്ത് നടത്തിയത്. ക്ഷേമ പ്രവർത്തനങ്ങൾ കൊണ്ടുള്ള ഗുണം സമൂഹത്തിനാണ്. ഇത് ദാരിദ്ര്യം ലഘൂകരിക്കുന്നതിനു കാരണമാകും. ഒരു ഗതിയുമില്ലാത്തവർക്ക് ഇപ്പോൾ ലഭിക്കുന്ന 2,000 രൂപയുടെ ക്ഷേമപെൻഷൻ വലിയ സഹായമാണ്. മുൻപ് ഇത് ആലോചിക്കാൻ കഴിയുമായിരുന്നോ എന്നും മുഖ്യമന്ത്രി ചോദിച്ചു
കേരളത്തിന്റെ പശ്ചാത്തല സൗകര്യ വികസനത്തിൽ 25 വർഷത്തിനിടെ 95,000 കോടി രൂപയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നു പരിപാടിയിൽ അധ്യക്ഷത വഹിച്ചു പ്രസംഗിച്ച ധനമന്ത്രി കെ.എൻ.ബാലഗോപാൽ പറഞ്ഞു. ഇതിൽ നാലിൽ ഒന്നു പദ്ധതികൾ ഒന്നാം പിണറായി സർക്കാരിന്റെ കാലത്താണു നടപ്പാക്കിയതെന്നും നാലിൽ മൂന്നു ശതമാനം പദ്ധതികൾ രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടപ്പാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
കിഫ്ബി അഡീഷണൽ സിഇഒ മിനി ആന്റണി സ്വാഗതം ആശംസിച്ച ചടങ്ങിൽ കിഫ്ബി സ്മരണികയുടെയും കിഫ്ബി മലയാളം മാസികയുടെയും പ്രകാശനവും മികച്ച പദ്ധതി നിർവഹണ ഏജൻസികൾ, കരാറുകാർ, വിവിധ മത്സര വിജയികൾ എന്നിവർക്കുള്ള പുരസ്കാര വിതരണവും മുഖ്യമന്ത്രി നിർവഹിച്ചു.
കിഫ്ബിയെക്കുറിച്ച് അറിയേണ്ടതെല്ലാം വിരൽതുമ്പിൽ ലഭ്യമാകുന്ന ബോട്ട് സോഫ്റ്റ്വെയർ ലോഞ്ചിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. കിഫ്ബി സിഇഒ ഡോ. കെ.എം. ഏബ്രഹാം ’നവകേരള ദർശനവും കിഫ്ബിയും’ എന്ന വിഷയം അവതരിപ്പിച്ചു. മന്ത്രിമാരായ കെ.രാജൻ, ജി.ആർ.അനിൽ, ചിഞ്ചുറാണി, ചീഫ് സെക്രട്ടറി ജയതിലക് എന്നിവർ പ്രസംഗിച്ചു. കിഫ്ബി എക്സിക്യുട്ടീവ് ഡയറക്ടർ കെ.പി. പുരുഷോത്തമൻ നന്ദി പറഞ്ഞു.
പരിപാടിയോടനുബന്ധിച്ച് ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് രണ്ടു മുതൽ നാലു വരെ കനകക്കുന്ന് കൊട്ടാരത്തിൽ സെമിനാർ സെഷനും സംഘടിപ്പിച്ചിരുന്നു.
Kerala
തിരുവനന്തപുരം: ഭ്രാന്താലയമായിരുന്ന കേരളം മാനവാലയമായി മാറിയെന്നും നവോത്ഥാന നായകർക്ക് ഇതില് വലിയ പങ്കുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കിഫ്ബി രജത ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ന് കാണുന്ന സൗകര്യങ്ങളും അവസരങ്ങളും ഒരുകാലത്ത് ഇല്ലായിരുന്നു. കേരളം ഭ്രാന്താലയമാണെന്ന് വിവേകാനന്ദൻ വിശേഷിപ്പിച്ചു. ലോകം അംഗീകരിക്കുന്ന മാനുഷിക മൂല്യമുള്ള നാടായി ഈ ഭ്രാന്താലയം മാറി. നവോത്ഥാനത്തിന് ശരിയായ പിന്തുടർച്ച കേരളത്തിനുണ്ടായി.
ധനകാര്യ സ്ഥാപനം എന്ന നിലയിൽ കിഫ്ബിയെ കുറിച്ച് ഒരു ആശങ്കയും വേണ്ട. അസാധ്യമെന്ന ഒരു വാക്ക് സർക്കാരിനില്ല. കേരളത്തിന്റെ പശ്ചാത്തല സൗകര്യവികസനത്തിൽ 25 വർഷത്തിനിടെ 90,562 കോടിയുടെ പദ്ധതികൾക്കാണ് കിഫ്ബി വഴി അംഗീകാരം നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.